• My Cart 0 ₹ 0.00
      Cart is empty

    SUBTOTAL₹ 0

    Total₹ 0

About Us

മലങ്കര ഓർത്തഡോക്സ് സഭാ പ്രസിദ്ധീകരണ വിഭാഗം (M.O.C. Publications) സഭയിലെ എല്ലാ പ്രസിദ്ധീകരണങ്ങളും സഭയുടേ തായ ഒരു പ്രസിദ്ധീകരണ വകുപ്പിന്റെ ചുമതലയിൽ പ്രസിദ്ധപ്പെടുത്തണം എന്ന ഉദ്ദേശ്യത്തിൽ 1982 ജൂലൈ 2-ാം തീയതി കൂടിയ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് തൂരുമാനമനുസരിച്ച് രൂപീകൃതമായ താണ് ഈ പ്രസിദ്ധീകരണ വകുപ്പ്. വളരെ നാളു കൾക്കു മുമ്പു മുതലേ സഭാപരമായ പുസ്തകങ്ങൾ കോട്ടയം പഴയ സെമിനാരിയിലെ സെന്റ് തോമസ് അച്ചുകൂടം വഴിയും കോനാട്ടു മല്പാന്മാർ പാമ്പാക്കുട മാർ യൂലിയോസ് പ്രസ് വഴിയും അച്ചടിച്ചു പ്രസിദ്ധ പ്പെടുത്തിക്കൊണ്ടിരുന്നു. കാലക്രമേണ നമസ്കാര പുസ്തകങ്ങളും മറ്റു തിരുവല്ലാ ബഥനി പ്രസിലും കുമ്പനാട്ടും കോട്ടയത്തും മറ്റു പല സ്ഥലങ്ങളിലും പലരുടെ ചുമതലയിൽ പ്രസിദ്ധപ്പെടുത്തിവന്നു. 1955-ൽ വൈദിക സെമിനാരി പ്രൊഫസർ റവ. ഫാ. വി.കെ. മാത്യൂസ് (പ.ബസ്സേലിയോസ് മാർ തോമ്മാ മാത്യൂസ് പ്രഥമൻ) സഭാ കവി വെണ്ണിക്കുളം സി.പി. ചാണ്ടിയുടെ സഹായത്തോടുകൂടി സ്ലീബാ നമസ്ക്കാരവും വി. കുർബ്ബാന ക്രമത്തിലെ പ്രത്യേക ഗീതങ്ങളും ദുഃഖവെള്ളിയാഴ്ച നമസ്ക്കാരവും മറ്റും മലയാളത്തിൽ ഗീതങ്ങളാക്കി പ്രസിദ്ധപ്പെടുത്തി. ഔദ്യോഗികമായി ഇങ്ങനെ വി. കുർബ്ബാനക്രമവും മറ്റ് ആരാധനാക്രമങ്ങളും എം.ഡി. സെമിനാരിയിൽ നിന്ന് മാത്യൂസ് മാർ അത്താനാസ്യോസ് തിരുമേനി 1982 വരെ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. സുന്നഹദോസ് തീരുമാനത്തെത്തുടർന്ന് പ. മാത്യൂസ് പ്രഥമൻ ബാവാ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന പുസ്തകങ്ങൾ എല്ലാംതന്നെ സഭ വക പബ്ലിക്കേഷൻസിനു വിട്ടുകൊടുത്തു. അതോടുകൂടി യാണ് കേന്ദ്രീകൃതമായ രീതിയിൽ ഈ പ്രസിദ്ധീ കരണ വിഭാഗം രൂപം കൊണ്ടത്. പിന്നീട് പാമ്പാക്കുട നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഗ്രന്ഥങ്ങളു ടെയും പകർപ്പവകാശം പ്രസിദ്ധീകരണ വിഭാഗത്തിനു ലഭിച്ചു. ഫാ. റ്റി.ജി. സഖറിയാ ഇതിന്റെ പ്രാരംഭകാലത്ത് നിർണ്ണായക നേതൃത്വം നൽകി. തുടർന്ന്, ഫാ. കെ. എം. സഖറിയായും, ഫാ. തോമസ് വർഗീസ് ചാവ ടിയും നേതൃത്വം നൽകി. ഇപ്പോൾ ഫാ. ജോസഫ് കുര്യാക്കോസ് പാമ്പാടികണ്ടത്തിലാണ് സെക്രട്ടറി. പ. സുന്നഹദോസ് നിശ്ചയിക്കുന്ന ഒരു മേല്പട്ടക്കാരൻ എം.ഒ.സി. പ്രസിഡന്റായി പ്രവർത്തിക്കുന്നു. ഇപ്പോൾ മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയാണ് പ്രസിഡന്റ് എം.ഒ.സി. പബ്ലിക്കേഷൻസ് ആസ്ഥാന മന്ദിരം കോട്ടയം ദേവലോകത്താണ്. 2007-ൽ പരുമലയിലും 2011-ൽ കോട്ടയത്തും ഓരോ പുസ്തകശാലകൾ ആരം ഭിച്ചു. കോട്ടയം ഈരയിൽ കടവിലുള്ള എം.ഒ.സി. പബ്ലി ക്കേഷൻസ് സെന്റർ ആണ് കേന്ദ്ര ആഫീസ്.